കോഴിക്കോട് ജില്ലയിലെ പാതയോരങ്ങളിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു.

ജില്ലയിലെ പല സ്ഥലങ്ങളിലായി പിഡബ്ല്യുഡി റോഡരികുകളിലും മറ്റും അനധികൃതമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.അതോടൊപ്പം അനധികൃതമായി നടത്തിയിട്ടുള്ള മറ്റു കയ്യേറ്റങ്ങളും ഒഴിപ്പിക്കും.പാതയോരങ്ങളാലെ എല്ലാ വിധ അനധികൃത കയ്യേറ്റങ്ങളും ഒഴിപ്പിക്കാനാണ് തീരുമാനം.ഇതിനു മുന്നോടിയായി തട്ടു കടക്കാർക്കും, കയ്യേറ്റക്കാർക്കും സ്വയം ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകി. സമയ പരിതി അവസാനിച്ചാൽ റവന്യു, പൊതുമരാമത്ത്, പോലീസ് വകുപ്പുകൾ ചേർന്ന് പൊളിച്ചുമാറ്റും.റോഡരികിൽ നാളുകളായി കിടക്കുന്ന വാഹനങ്ങൾ എടുത്തു മാറ്റിയിട്ടില്ലെങ്കിൽ അതും നീക്കംചെയ്യും.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

spot_img

Related Articles

Latest news