എവർഗ്രീൻ ചലിച്ചു തുടങ്ങിയതായി സൂചന

ഈജിപ്ത് : സൂയസ് കനാലിനു കുറുകെ ചളിയിൽ അമർന്നു കുടുങ്ങിയപോയ ചരക്കു കപ്പൽ നീക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നതായി അധികൃതർ. സുമാർ 4 മീറ്ററോളം കപ്പൽ ചലിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

ടഗ്​ ബോട്ടുകൾ ഉപയോഗിച്ചും ഇരുവശത്തെയും ​ഡ്രെഡ്​ജിങ്​ നടത്തി കപ്പൽ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഒരാഴ്ച്ചയോളമായി നടന്നു കൊണ്ടിരിക്കുന്നത്. എസ്കവേറ്റർ ഉപോയോഗിച്ചുള്ള ഡ്രെഡ്ജിങ് ആണ് കപ്പൽ നീക്കാനുള്ള ശ്രമങ്ങളിൽ മുഖ്യമായും നടക്കുന്നത്. മണ്ണിൽ പുതഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തി ധൃതഗതിയിൽ നടക്കുന്നുണ്ട്.

ഏഷ്യയിൽ നിന്നു യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള ചരക്കു നീക്കത്തിന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സൂയസ് കനാലിനെയാണ്. കപ്പൽ കുടുങ്ങിയത് കാരണം നിരവധി ചരക്കു കപ്പലുകളാണ് ഇരുവശത്തും കുടുങ്ങി കിടക്കുന്നതു. ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾ വിജയിക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് തടസ്സം തീർക്കാൻ കഴിയുമെന്ന് സൂയസ് കനാൽ അതോറിറ്റി ചെയർമാൻ ഉസാമ റബി പറഞ്ഞതായി ഈജിപ്തിലെ എക്സ്ട്രാ ന്യൂസ് റിപ്പോർട്ട് ചെയ്തു.

spot_img

Related Articles

Latest news