സുരേഷ് ഗോപിയുടെ ശബ്ദവുമായി വൈറലായത് എക്‌സൈസ് ഉദ്യോഗസ്ഥന്‍

ബ്ദം കൊണ്ട് സാക്ഷാല്‍ സുരേഷ് ഗോപി തന്നെയെന്ന് ആരും പറഞ്ഞുപോകുന്ന ഒരാള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

‘നാലാം മുറ’ എന്ന ചിത്രം റിലീസ് ചെയ്ത തീയേറ്ററിന് മുന്നില്‍ സിനിമയെക്കുറിച്ചുള്ള പ്രതികരണം മാദ്ധ്യമങ്ങള്‍ ആരായുന്ന കൂട്ടത്തിലാണ് ‘സുരേഷ് ഗോപി’ പ്രത്യക്ഷപ്പെട്ടത്. സിനിമയെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞ വാക്കുകളേക്കാള്‍ സുരേഷ് ഗോപിയുമായുള്ള ശബ്ദത്തിന്റെ സാമ്യമാണ് കാഴ്ചക്കാരെ അമ്ബരപ്പിച്ചത്. മിമിക്രി ആര്‍ട്ടിസ്റ്റാണെന്ന് പലരും കരുതിയ ഈ കക്ഷി ഒരു എക്‌സൈസ് ഉദ്യോഗസ്ഥനാണെന്ന് വൈറല്‍ വീഡിയോ കണ്ട പലരും തിരിച്ചറിഞ്ഞിരുന്നില്ല.

സുരേഷ് ഗോപിയുടെ ശബ്ദത്തിലെ അതേ ചടുലതയും ഗാംഭീര്യവും അതേപടി സ്വന്തമാക്കിയ ഇദ്ദേഹം പാലക്കാട് നിന്നുള്ള സിവില്‍ എക്‌സൈസ് ഓഫീസര്‍ അബ്ദുള്‍ ബാസിത് ആണ്. നാലാം മുറ എന്ന ചിത്രത്തെക്കുറിച്ച്‌ ബാസിത് വാ തോരാതെ പ്രതികരിച്ചതിനും കാരണമുണ്ട്.

“ഈ കാലഘട്ടത്തിന് വേണ്ടിയുള്ള ഒരു സന്ദേശം അതിലുണ്ട്. കോഴിക്കോട് 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ വായ്‌ക്കകത്തേക്ക് നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപിക് ഡ്രഗ്സ് എത്തിക്കാനുള്ള ഡ്രഗ് മാഫിയക്കെതിരെയുള്ള ശക്തമായ പോരാട്ടം യുവതലമുറയില്‍ എത്തിക്കണമെങ്കില്‍ മാദ്ധ്യമങ്ങളുടെ പങ്കു വേണം” ഇതായിരുന്നു അബ്ദുള്‍ ബാസിത് വൈറല്‍ വീഡിയോയില്‍ പറഞ്ഞത്. ലഹരിക്കെതിരെ നടത്തുന്ന ബോധവത്കരണ പരിപാടികളില്‍ ഏറെ കാലമായി സജീവമാണ് ഇദ്ദേഹം. പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്ത് സംസാരിക്കുന്ന പല വീഡിയോകള്‍ ഇതിന് മുമ്ബും വൈറലായിട്ടുണ്ട്.

spot_img

Related Articles

Latest news