പ്രവാസികൾക്ക്ഇരട്ട കോവിഡ് ടെസ്റ്റ്: പുതിയ മാനദണ്ഡം പിൻവലിക്കണം

ദുബായ്: ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക്
ഇരട്ട കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണമെന്ന് യു.എ.ഇ അസ്ഥാനമായി പ്രവർത്തിക്കുന്ന
ചാലിയാർ, ഇരുവഴിഞ്ഞി പുഴകളുടെ തീരത്തുള്ള എട്ട് പഞ്ചായത്തുകളുടെ കൂട്ടായ്മയായ
ചാലിയാർ-ഇരുവഞ്ഞി അസോസിയേഷൻ
നേതാക്കൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഗൾഫ് നാടുകളിൽ നിന്നും യാത്ര ചെയ്യുന്നതിന്റെ മണിക്കൂറുകളുടെ ഇടവേളയിൽ കോവിഡ്
ടെസ്റ്റ് നടത്തി വിമാനമിറങ്ങുന്ന പ്രവാസികൾക്ക് നാട്ടിലിറങ്ങി വീണ്ടും സ്വന്തം ചിലവിൽ ടെസ്റ്റ്
നടത്തണമെന്ന നിയമവും, നാട്ടിൽ എത്തിയ ശേഷം ഉള്ള 14 ദിവസം കൊറന്റൈൻ മാനദണ്ഡവും
പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണെന്നും താരതമ്യേന കോവിഡ് വ്യാപനം കുറഞ്ഞ നാടുകളിൽ നിന്നും വരുന്ന പ്രവാസികൾകളുടെ മേൽ ഇത്തരം വിചിത്രവും വിരോധാഭാസവുമായ നിയമങ്ങൾ അടിച്ചേല്പിക്കുന്നതിലൂടെ കനത്ത സാമ്പത്തിക ബാധ്യതകൾ കൂടി താങ്ങാനാവാത്ത അവസ്ഥയാണന്നും കുടുംബങ്ങളുമായി നാട്ടിലിറങ്ങുന്ന പ്രവാസികൾ പതിനായിരക്കണക്കിന് രൂപ ടെസ്റ്റ് ഫീസിനത്തിൽ അടക്കാനാവാതെ എയർപോർട്ടുകളിൽ കുടുങ്ങുന്നത് സ്ഥിരം കാഴ്ചയാണന്നും. ഇത് കൂടാതെ ദുബായ് വഴി സൗദി ,കുവൈറ്റ് എന്നിവിടങ്ങളിക്ക് പോകാനെത്തി യു എ ഇൽ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾ ഒടുവിൽ നാട്ടിലേക്ക് തന്നെ തിരിച്ചെത്താൻ ശ്രമിക്കുമ്പോൾ
പുതിയ ഈ നിയമങ്ങൾ അവർക്ക്ഇരുട്ടടിയാകുന്നതായും ഭാരവാഹികൾ പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ സമ്മർദ്ധം ചെലുത്തി പ്രവാസികളെ ദ്രോഹിക്കുന്ന ഇത്തരം നിയമങ്ങൾ നീക്കാൻ എം. പി. മാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

ദുബൈയിൽ വെച്ച് നടന്ന അടിയന്തിര യോഗത്തിൽ
പ്രസിഡന്റ് ഉസ്മാൻ ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. ജ:സെക്രട്ടറി ഹബീബ് കോഴിശ്ശേരി ആമുഖ പ്രസംഗം നടത്തി.

എക്സൽ മുജീബ് (വാഴക്കാട്) അബ്ദുൽ ലത്തീഫ് (മാവൂർ) ജസീർ (ചേന്നമങ്ങല്ലൂർ) റഹൂഫ് (മുക്കം) ബഷീർ കാവിൽ (കൊടിയത്തൂർ) അയ്യൂബ് (ഫറോക്ക്) അബ്ദുറഹിമാൻ (അരീക്കോട്) എന്നിവർ പങ്കെടുത്തു.

spot_img

Related Articles

Latest news