റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി റിയാദിൽ താമസസ്ഥലത്ത് മരണപ്പെട്ടു.തലശ്ശേരി സ്വദേശി അബ്ദുൽ സഹൂദ് കക്കരക്കണ്ടി (സഊദ്-40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പ്രഭാത നമസ്കാരത്തിനായി എണീറ്റയുടൻ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.
പതിമൂന്ന് വർഷങ്ങളായി റിയാദിലെ സാഹിദ് ട്രാവൽസ് ജീവനക്കാരനായ ഇദ്ദേഹം തലശ്ശേരി മാഹി വെൽഫയർ അസോസിയേഷൻ (ടി.എം.ഡബ്ലിയു.എ) അംഗമായിരുന്നു. കുടുംബം റിയാദിലുണ്ട്.
പിതാവ്: പരേതനായ അബൂട്ടി ഹാജി, മാതാവ്: സുഹറ കക്കരക്കണ്ടി, ഭാര്യ: മുഫീന, മക്കൾ: മൻഹ ഷാഹൂദ്, മുഹമ്മദ് അമാൻ സഊദ്, സഹോദരങ്ങൾ: ജാവിദ്, ഷാനിദ്, ഷീബ, റംസീന, സബീന.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ മെഹബൂബ് ചെറിയ വളപ്പിൽ,അഷ്റഫ് കോമത് എന്നിവർ രംഗത്ത് ഉണ്ട്.
Mediawings: