ദമ്മാം: കേരളത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ള ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ പ്രവർത്തനം സൗദിയിൽ സാധ്യമാക്കുന്നതിലൂടെ വിദൂര വിദ്യഭ്യാസത്തിന്റെ സാധ്യതകൾ പ്രവാസികൾക്ക് ലഭ്യമാക്കുവാൻ കഴിയുന്ന സാഹചര്യം ഒരുക്കണം. വിദേശ യൂണിവേഴ്സിറ്റികൾക്ക് അംഗീകാരം നല്കുവാന്‍ സൗദി ഗവണ്മെന്റ് ഇപ്പോൾ തയ്യാറാകുന്നുണ്ട്. ഈ അനുകൂല സാഹചര്യം ഉപോയോഗപ്പെടുത്തി നമ്മുടെ യൂണിവേഴ്സിറ്റികൾക്കും സൗദി അറേബിയയിൽ പ്രവർത്തനം ആരംഭിക്കുവാനാവിശ്യമായ ഇടപെടലുകൾ നയതന്ത്രതലത്തിൽ ഉണ്ടാവണം. ഇതിലൂടെ പ്രവാസികളായ കുട്ടികൾക്കും ഉന്നത വിദ്യാഭാസത്തിനു സൗകര്യം ഒരുങ്ങുകയും, മികച്ച വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സാധ്യതകൾ ഇവിടെ തന്നെ ഉണ്ടാവുകയും ചെയ്യും.
അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഇന്ത്യൻ ഗവണ്‍മെന്റും ഇന്ത്യന്‍ എംബസിയും തയാറാകണമെന്ന്, അഡ്വ: അർച്ചന നഗറിൽ നടന്ന ദമ്മാം കുടുംബവേദി കേന്ദ്ര സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സ്വാഗത സംഘം കൺവീനർ ഷാനവാസ് സ്വാഗതം പറഞ്ഞ പ്രതിനിധി സമ്മേളനത്തിൽ നവോദയ കേന്ദ്ര പ്രസിഡന്റ് മോഹനൻ വെള്ളിനേഴി അധ്യക്ഷനായിരുന്നു. കേന്ദ്ര രക്ഷാധികാരി സൈനുദീൻ കൊടുങ്ങല്ലൂർ പ്രതിനിധി സമ്മേളനം ഉത്‌ഘാടനം ചെയ്തു. കുടുംബവേദി കേന്ദ്ര സെക്രട്ടറി രഞ്ജിത്ത് വടകര കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തന റിപ്പോർട്ടും, കേന്ദ്ര ആക്ടിംങ്ങ് ട്രഷറർ ഹമീദ് നൈന വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പ്രവാസി ക്ഷേമ നിധി ബോർഡ് അംഗവും കേന്ദ്ര രക്ഷാധികാരിയുമായ ജോർജ്ജ് വർഗീസ്, കേന്ദ്ര രക്ഷാധികാരി ഇ.എം.കബീർ, കേന്ദ്ര ആക്ടിങ് സെക്രട്ടറി റഹിം മടത്തറ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
കുടുംബവേദി കേന്ദ്ര സെക്രട്ടറി രഞ്ജിത്ത് വടകര അടുത്ത രണ്ടുവർഷത്തേക്കുള്ള പുതിയ കമ്മറ്റിയുടെ പാനൽ അവതരിപ്പിച്ചു , കേന്ദ്ര രക്ഷാധികാരി ബഷീർ വാരോട് ഭാരവാഹി പ്രഖ്യാപനവും നടത്തി.
പുതിയ ഭാരവാഹികളായി നന്ദിനി മോഹൻ ( പ്രസിഡന്റ്), ഷാഹിദ ഷാനവാസ്, ഹമീദ് നൈന, വിദ്യാധരൻ കോയാടാൻ, ( വൈസ് പ്രസിഡന്റ്മാർ). ഉമേഷ് കളരിക്കൽ ( സിക്രട്ടറി), ഷാനവാസ്, അനുരാജേഷ്, ശ്രീകുമാർ( ജോ സെക്രട്ടറിമാർ).
രാജേഷ് ആനമങ്ങാട് (ട്രഷറർ), നരസിംഹൻ ( ജോ ട്രഷറർ). എന്നിവരെയും, നവോദയ വനിതാ വേദി കൺവീനറായി രശ്മി രഘുനാഥിനെയും ബാലവേദി കേന്ദ്ര രക്ഷാധികാരിയായ് സുരയ്യ ഹമീദിനെയും സമ്മേളനം തിരഞ്ഞെടുത്തു. കൂടാതെ 27 അംഗ എക്സികുട്ടീവ് അംഗങ്ങളെയും 57 അംഗ കേന്ദ്ര കമ്മറ്റിയെയും തെരഞ്ഞെടുത്തു.