പ്രവാസി മലയാളിക്ക് ഡോ: അംബേദ്‌കർ പുരസ്‌കാരം

റിയാദ്: സാമൂഹ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പ്രവാസി വ്യവസായി ഷാജു വാലപ്പന് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഷാജു വാലപ്പൻ നടത്തുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് അവാർഡ്. 2024 ഡിസംബർ 08 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. മൊറാർജി ദേശായി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്ന ബാബു ജഗ്ജീവൻ റാം സ്ഥാപിച്ച ദളിത് സംഘടനയാണ് ഭാരതീയ ദളിത് സാഹിത്യ അക്കാദമി.

റിയാദിൽ എക്സിറ്റ് 18-ന് സമീപം സുലൈ കേന്ദ്രമായി വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്വന്തം ഉടമസ്ഥതയിൽ വ്യാവസായിക സ്ഥാപനം നടത്തുന്ന ഷാജു വാലപ്പൻ റിയാദിലെ മലയാളികൾക്കിടയിൽ സുപരിചിതനാണ്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയാണ്. രോഗികളും നിരാലംബരുമായ മനുഷ്യരെ സഹായിക്കാനുള്ള ഉദാര മനസ്സാണ് ഷാജുവിനെ ഇതര വ്യവസായികളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. സാധാരണക്കാരുടേയും വിശിഷ്യാ ദളിത് പിന്നോക്ക വിഭാഗങ്ങളുടെയും ചികിത്സക്കും വിദ്യാഭ്യസത്തിനും ഷാജു വാലപ്പൻ നൽകിവരുന്ന അകമഴിഞ്ഞ സഹായങ്ങളുടെ നീണ്ട ചരിത്രമാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്. റിയാദിലെ കലാ-സാംസ്‌കാരിക പരിപാടികൾക്കും വാലപ്പൻ ഗ്രൂപ്പ് വലിയ പ്രോത്സാഹനമാണ് നൽകിവരുന്നത്. ലിൻസിയാണ് ഭാര്യ, നോവൽ, നോവ, നേഹ എന്നിവരാണ് മക്കൾ . കുട്ടികൾ മൂവരുടേയും സ്കൂൾ വിദ്യാഭ്യാസം റിയാദിലായിരുന്നു.

spot_img

Related Articles

Latest news