ഹോട്ടലില്‍ വേശ്യാവൃത്തി, പ്രവാസി സ്ത്രീകള്‍ സൗദിയില്‍ അറസ്റ്റിൽ

റിയാദ്: ഹോട്ടലില്‍ വേശ്യാവൃത്തിയില്‍ ഏർപ്പെട്ട സംഭവത്തില്‍ മൂന്ന് പ്രവാസി സ്ത്രീകളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.റിയാദിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനകളിലാണ് ഇവർ അറസ്റ്റിലായത്. പിടികൂടിയവരെ, ആവശ്യമായ നിയമ നടപടികള്‍ക്കു ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മനുഷ്യക്കടത്ത് പോലുള്ള കുറ്റങ്ങള്‍ തടയുന്നതിന്റെ ഭാഗമായി റിയാദ് പ്രാദേശിക പോലീസും ജനറല്‍ ഡിപ്പാർട്ട്മെന്റ് ഫോർ കമ്യൂണിറ്റി സെക്യൂരിറ്റിയും സംയുക്തമായാണ് പരിശോധന നടത്തിയത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി പരിശോധനകള്‍ തുടരുമെന്ന് അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news