കോവിഡ് പ്രതിസന്ധി പ്രവാസ ലോകത്ത് ഉണ്ടാക്കിയ പ്രയാസങ്ങള്‍ ചെറുതല്ല. തുടക്കത്തില്‍ മഹാമാരിയെ ഭയന്ന് കഴിഞ്ഞവര്‍ പതുക്കെ അതുമായി പൊരുത്തപ്പെട്ട് വന്നെങ്കിലും തൊഴില്‍ മേഖലയില്‍ പതിയെ പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങി. ചിലര്‍ക്ക് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. മറ്റു ചിലരാകട്ടെ എങ്ങിനെയെങ്കിലും കിട്ടുന്ന ജോലിയില്‍ പിടിച്ചു കയറി. ആയിരങ്ങളും പതിനായിരങ്ങളും ശമ്പളം വാങ്ങിക്കൊണ്ടിരുന്നവര്‍ക്ക് തുച്ഛമായ ശമ്പളത്തിലേക്ക് കൂപ്പുകുത്തേണ്ടി വന്നു. ഇതുകൊണ്ടൊന്നും തളരില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് പ്രവാസികളെ ഇന്നും ഇവിടെ പിടിച്ചു നിര്‍ത്തുന്നത്. മഹാമാരി മൂലം അവധിക്ക് നാട്ടിലേക്ക് പോകാന്‍ പോലും കഴിയാതെ ഇവിടെ ലോക്കല്‍ ലീവെടുത്ത് കഴിയേണ്ടി വരുന്നവരും കുറവല്ല.
എന്നാല്‍ കുടുംബത്തോടൊപ്പം ഏതാനും ദിവസങ്ങള്‍ ചിലവഴിക്കാന്‍ പോയവരാണ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അലയടിച്ചതോടെ മലയാളികള്‍ പൊതുവെ ആശ്രയിക്കുന്ന മിക്ക ഗള്‍ഫ് രാജ്യങ്ങളിലേക്കും യാത്രാ അനുമതി നിഷേധിച്ചു. കോവിഡിന്റെ പുതിയ വകഭേദങ്ങളും തിരിച്ചടിയായി. ആഴ്ചകളുടെ അവധിക്ക് നാട്ടിലേക്ക് പോയവര്‍ ഇപ്പോള്‍ മാസങ്ങളായി അവിടെ കുടുങ്ങിക്കിടക്കുകയാണ്.
നിലവില്‍ ഗോള്‍ഡന്‍ വിസ ഉള്ളവര്‍ക്കും, പാര്‍ട്ണര്‍, ഇന്‍വെസ്റ്റര്‍, മാനജിംഗ് ഡയറക്ടര്‍ വിസ ഉള്ളവര്‍ക്കും മാത്രമാണ് ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്ക് യാത്രാ അനുമതിയുള്ളത്. പക്ഷേ ഇതിന് പ്രത്യേക അനുമതിയും ലഭിക്കേണ്ടതുണ്ട്. എന്നാൽ ഇതിന് 1,60,000 രൂപ മുതൽ 2,00,000 രൂപ വരെയാണ് മുടക്കേണ്ടി വരുന്നത്.
ചാർട്ടേഡ് വിമാനത്തിലെത്തുന്നവര്‍ക്ക് യു.എ.ഇ വിമാനത്താവളത്തില്‍ പി.സി.ആര് പരിശോധന നടത്തും. ചക്കരക്കൽ വാർത്ത. അവിടെ വെച്ച് ജി.പി.എസ് സംവിധാനമുള്ള ബ്രെയ്സ്ലെറ്റ് കയ്യില്‍ കെട്ടും. ക്വാറന്റൈന് ലംഘിക്കുന്നവരെ പിടികൂടാനാണിത്. 10 ദിവസമാണ് ഹോം ക്വാറന്റൈനില്‍ കഴിയേണ്ടത്. 10-ാം ദിവസം നടത്തുന്ന കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ പുറത്തിറങ്ങാം. ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴ ശിക്ഷയാണ് യു.എ.ഇയില്‍ നിലവിലുള്ളത്.
കൂടാതെ മറ്റു രാജ്യങ്ങള്‍ വഴിയും ഗള്‍ഫിലേക്ക് പോകുന്നവരുണ്ട്. അതിനും വലിയ തുക മുടക്കേണ്ടി വരും. ദിനംപ്രതി നിരവധി പേരാണ് ഗള്‍ഫിലേക്ക് പോകാനുള്ള പാക്കേജിനായി ട്രാവൽസുകളിൽ എത്തുന്നത്. ഗോള്‍ഡന്‍ വിസ അല്ലെങ്കില്‍ പാര്‍ട്ണര്‍, ഇന്‍വെസ്റ്റര്‍, മാനജിംഗ് ഡയറക്ടര്‍ വിസ ഉള്ളവര്‍ക്ക് പ്രത്യേക അനുമതി നേടി വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിനായി നിലവില്‍ 8500 – 9000 ദിര്‍ഹം (ഏകദേശം 1,70,000 – 1,80,000 രൂപ) വരെയാണ് ഈടാക്കുന്നത്. കൂടാതെ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സെർട്ടിഫികറ്റും ആവശ്യമായുണ്ട്.
മഹാമാരിക്കിടയിലും യു.എ.ഇയില്‍ തൊഴിലവസരങ്ങള്‍ക്ക് കുറവൊന്നുമില്ല. എക്സ്പോ-2020 അടുത്തതോടെ പല കമ്പനികളും തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്ന തിരക്കിലാണ്. അഭ്യസ്ഥവിദ്യരായ നിരവധി പേര്‍ക്കാണ് ഇതിലൂടെ തൊഴിലവസരങ്ങള്‍ തുറക്കുക. കൂടാതെ ലേബര്‍ ജോലികളിലും റിക്രൂട്ട്മെന്റ് നടക്കുകയാണ്.
യാത്രാ നിരോധനത്തിന് മുമ്പ് വിസിറ്റ് വിസയിലെത്തിയവര്‍ക്കാണ് ഇപ്പോള്‍ സുവര്‍ണാവസരം. നിലവില്‍ സന്ദര്‍ശ വിസക്കാര്‍ക്ക് ഇവിടേക്ക് യാത്ര അനുമതിയില്ലാത്തതാണ് പ്രശ്നം. മികച്ച തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടും അത് കരസ്ഥമാക്കാനാകാത്ത ഗതികേടിലാണ് അഭ്യസ്ഥവിദ്യരായ യുവാക്കളും അനുഭവ സമ്പത്തുള്ളവരും.
ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അലയടിച്ചതോടെ 2021 ഏപ്രില്‍ 24 മുതലാണ് യു.എ.ഇ അനിശ്ചിചകാലത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. പതിയെ പതിയെ കോവിഡ് കേസുകള്‍ ഇന്ത്യയില്‍ കുറഞ്ഞുവന്നെങ്കിലും പുതിയ വകഭേദങ്ങളാണ് ആശങ്കകള്‍ സൃഷ്ടിക്കുന്നത്. ഇതിനിടയില്‍ യാത്രാ വിലക്ക് നീക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല.
ജൂലൈ 16 മുതല്‍ വിലക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിലാണ് പ്രവാസികളുടെ പ്രതീക്ഷ. ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതെല്ലാം പഴയ കാല ഗള്‍ഫ് യാത്രയെ അനുസ്മരിപ്പിക്കുന്നതാണ്. പണ്ട് കാലത്ത് ഉരുവിലും മറ്റുമായി സാഹസികമായായിരുന്നു പലരും ഗള്‍ഫിലേക്ക് എത്തിയിരുന്നത്. ചക്കരക്കൽ വാർത്ത. ഇന്ന് കേട്ടറിഞ്ഞിട്ട് പോലുമില്ലാത്തതോ, ഒരിക്കലും എത്തിപ്പെടില്ലെന്ന് കരുതിയിരുന്നതോ ആയ രാജ്യങ്ങളില്‍ പോയി അവിടെ ക്വാറന്റൈനില്‍ കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകേണ്ട അവസ്ഥയാണ്. അതിനിടയ്ക്ക് യു.എ.ഇയിലെ യാത്രാ നിയമങ്ങളില്‍ വല്ല മാറ്റവും വന്നാല്‍ പെട്ടതുതന്നെ.
Mediawings: