മയക്കുമരുന്ന് കേസുകളില്‍ പിടിയിലായ 635 പ്രവാസികളെ നാടു കടത്തി

കുവൈത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതുമായ കേസുകളില്‍ പിടിക്കപ്പെട്ട 635 പ്രവാസികളെ നാടുകടത്തി. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് നടപടികള്‍ സ്വീകരിച്ചത്.

മയക്കുമരുന്ന് ഉപയോഗിച്ചതിനോ അല്ലെങ്കില്‍ കൈവശം വെച്ചതിനോ പിടിയിലാവുന്നവരെ നടപടികള്‍ പൂര്‍ത്തിയാക്കി പരമാവധി വേഗത്തില്‍ നാടുകടത്തുന്ന രീതിയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം സ്വീകരിക്കുന്നത്.

മയക്കുമരുന്ന് കള്ളക്കടത്ത്, കള്ളക്കടത്തിനുള്ള ശ്രമം തുടങ്ങിയ കേസുകളില്‍ പിടിക്കപ്പെടുന്ന പ്രവാസികളെ കോടതിയില്‍ ഹാജരാക്കുകയും കോടതി വിധിപ്രകാരമുള്ള ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയുമാണ് ചെയ്തുവരുന്നത്.

spot_img

Related Articles

Latest news