മുഖാമുഖം പരിപാടിക്ക് തുടക്കം; കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാര്‍ഥികളുമായുള്ള മുഖാമുത്തില്‍ മുഖ്യമന്ത്രി.വിദ്യാർഥികളുടെ ആശയങ്ങള്‍ അതുപോലെ നടപ്പാക്കാനായെന്നുവരില്ലപക്ഷേ മനസ്സിലുള്ള ആശയം പങ്കുവെക്കാം. അവ ഗൗരവമായി പരിഗണിക്കപ്പെടും. വിദേശത്തുപോയ വിദ്യാർഥികളെ തിരിച്ചെത്തിക്കാനുള്ള പദ്ധതികള്‍ ആലോചിക്കും. ഭാവിയില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ എന്തും പറയാം. പ്രായോഗികത നടപ്പാക്കുന്നവര്‍ നിശ്ചയിക്കട്ടെ. അത് ഉന്നത വിദ്യാഭ്യാസമേഖലയുടെ ശാക്തീകരണത്തിന് വഴിവെക്കുമെന്നും അത് പരിഗണിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് നടന്ന മുഖാമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. രണ്ടായിരം വിദ്യാർഥികള്‍ പങ്കെടുക്കുന്ന മുഖാമുഖത്തില്‍ 60 പേരാണ് മുഖ്യമന്ത്രിയുമായി സംവദിക്കുന്നത്.പ്രതിഭയുള്ള പലരും വിദേശത്തേയ്ക്ക് ചേക്കേറുന്നെന്ന് മുഖ്യമന്ത്രി.അവരെ തിരിച്ചെത്തിക്കാനുള്ള പദ്ധതി നടപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന പദ്ധതികളും ക്ഷേമപദ്ധതികളും ഒരുമിച്ചുചേര്‍ത്ത് നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

നവകേരള സദസ്സിന്റെ തുടര്‍ച്ചയാണിത്. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിന്റെ തുടര്‍ച്ച ഉന്നത വിദ്യാഭ്യാസമേഖലയിലും കൊണ്ടുവരണം. ഫലപ്രദമായ ഒട്ടേറെ അഭിപ്രായം നേരത്തെ ഉയര്‍ന്നിരുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോവേണ്ടതുണ്ട്. കൂടുതല്‍ മികവിലേക്ക് ഉന്നതവിദ്യാഭ്യാസമേഖലയെ ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

spot_img

Related Articles

Latest news