കൊല്ലം: മീന്‍ പിടിക്കുന്നതിനിടെ ചെളിക്കെട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജമദ്യം കണ്ടെത്തി .കൊല്ലം ചാത്തന്നൂര്‍ ഉളിയനാട് തേമ്ബ്ര മണ്ഡപ കുന്നില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാക്കള്‍ക്കാണ് വ്യാജമദ്യം കിട്ടിയത്. പക്ഷേ, യുവാക്കള്‍ക്ക് കിട്ടിയതാകട്ടെ മൂന്ന് ചാക്കുകളാണ്. തുറന്ന് നോക്കിയ യുവാക്കള്‍ക്ക് ലഭിച്ചത് മദ്യം നിറച്ച 148 കുപ്പികളാണ്.തുടര്‍ന്ന്, യുവാക്കള്‍ ഉടന്‍ തന്നെ ചാത്തന്നൂര്‍ എക്സൈസില്‍ വിവരമറിയിക്കുകയായിരുന്നു . എക്സൈസ് സംഘമെത്തി പ്രദേശത്ത് പരിശോധന നടത്തി. 148 കുപ്പികളിലായി 55 ലിറ്റര്‍ വ്യാജമദ്യമാണ് കണ്ടെത്തിയതെന്ന് എക്സൈസ് അറിയിച്ചു. സ്പിരിറ്റില്‍ കളര്‍ ചേര്‍ത്താണ് ഇവയുണ്ടാക്കിയിരിക്കുന്നത്.