‘വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; കുവൈത്തില്‍ 2 പ്രവാസികള്‍ അറസ്റ്റില്‍

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന സംഭവത്തില്‍ കുവൈത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍.

ഡോക്ടര്‍മാരുടെ സീലുകള്‍ അനധികൃതമായി കൈവശം വച്ച്‌ ഇവര്‍ വ്യാജ മെഡിക്കല് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രാജ്യത്തെ വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇവര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നുവെന്നാണ് റിപോര്‍ട്.

നിരവധിപ്പേര്‍ ഇവരില്‍ നിന്ന് മെഡിക്കല് സര്‍ട്ടിഫികറ്റുകള്‍ വാങ്ങി ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഹാജരാക്കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

spot_img

Related Articles

Latest news