പി എസ്സ് സിയുടെ പേരില്‍ വ്യാജപ്രചാരണം: പിണറായി

പ്രതിപക്ഷം നുണക്കഥകള്‍ അവതരിപ്പിക്കുമ്പോള്‍ വസ്തുത കൃത്യമായി അവതരിപ്പിക്കേണ്ട ബാധ്യതയുള്ള മാധ്യമങ്ങള്‍ അവരുടെ പ്രചാരണം ഏറ്റെടുക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പി എസ്സ് സി നിയമന വിവാദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പി എസ്സ് സി റെക്കോഡ് നിയമനമാണ് നടത്തിയത്. 1,60,587 പേര്‍ക്കാണ് നിയമനം നല്‍കിയത്. ഇതിനെ ഇകഴ്ത്താനാണ് 95,196 പേര്‍ക്കേ നിയമനം നല്‍കിയുള്ളൂ എന്ന വ്യാജവാര്‍ത്ത സൃഷ്ടിച്ചത് എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനുള്ള സ്പാര്‍ക്കിന്റെ സോഫ്റ്റ്വെയറില്‍ നിന്നുള്ള കണക്ക് സംഘടിപ്പിച്ചാണ് തെറ്റായ വാര്‍ത്ത തുടര്‍ച്ചയായി നല്‍കുന്നത്. എല്ലാ ജീവനക്കാരുടെയും ശമ്പളം സ്പാര്‍ക്ക് വഴിയല്ലെന്ന വസ്തുത അറിഞ്ഞുകൊണ്ടാണ് വ്യാജവാര്‍ത്ത നല്‍കുന്നത്.
കെഎസ്‌ആര്‍ടിസി, വാട്ടര്‍ അതോറിറ്റി, കെഎസ്‌ഇബി തുടങ്ങി അമ്പതോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പളം സ്പാര്‍ക്കു വഴിയല്ല. മാധ്യമങ്ങളും പ്രതിപക്ഷത്തിനൊപ്പം ഘടകകക്ഷിയായി ചേരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news