നാലംഗ കുടുംബം വിഷം അകത്തു ചെന്ന നിലയിൽ; ഒരാൾ മരിച്ചു

വടക്കഞ്ചേരി: വിഷം അകത്തു ചെന്ന നിലയിൽ കണ്ടെത്തിയ നാലംഗ കുടുംബത്തിലെ ഗൃഹനാഥൻ മരിച്ചു. ഭാര്യയും രണ്ട് മക്കളുമുൾപ്പെടെ മൂന്ന്പേർ ഗുരുതരാവസ്ഥയിൽ.കിഴക്കഞ്ചേരി കോട്ടേക്കുളത്ത് റബർടാപ്പിങ് തൊഴിലാളിയായ ഒലിപ്പാറ കയറാടി കൊമ്പന്നാൽ രാജപ്പൻ(65), ഭാര്യ ആനന്ദവല്ലി(60), മക്കളായ അനീഷ്(35), ആശ(30) എന്നിവരാണ് വിഷം കഴിച്ചത്.

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സലിരിക്കെ രാജപ്പൻ ബുധനാഴ്ച പുലർച്ചെ മരിച്ചു. ചൊവ്വ വൈകിട്ട് ഇവർ താമസിക്കുന്ന വീട്ടിൽനിന്നാണ് വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ നാലുപേരെയും ആലത്തൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചത്

ആനന്ദവല്ലിയും അനീഷും ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലും ആശ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. സംഭവസ്ഥലം വടക്കഞ്ചേരി സിഐ എ ആദംഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധിച്ചു. നാല് പേരും ചേർന്ന് ഒരുമിച്ചിരുന്ന് ജ്യൂസിൽ വിഷം ഒഴിച്ച് കഴിച്ചതിന്റെ ലക്ഷണമാണുള്ളത്. സാമ്പത്തിക പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ആരുടെയും മൊഴി രേഖപ്പെടുത്താൻ കഴിയാത്തതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് വടക്കഞ്ചേരി പൊലീസ് അറിയിച്ചു. രാജപ്പന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഒലിപ്പാറയിലെ വീട്ടിലെത്തിച്ച ശേഷം തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിച്ചു. അമ്പിളിയാണ് രാജപ്പന്റെ മറ്റൊരു മകൾ. മരുമകൻ: മനോജ്.

spot_img

Related Articles

Latest news