കുടുംബ പെന്‍ഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തീരുന്നു

ന്യൂഡല്‍ഹി: കുടുംബ പെന്‍ഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തീര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. കുടുംബ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് തീരുമാനം എടുത്തിരിക്കുന്നത്. പെന്‍ഷണറായ വ്യക്തി കുടുംബപെന്‍ഷന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാകും മുന്‍പ് മരണപ്പെട്ടാല്‍ ആ ബാധ്യത കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുമെന്നാണ് തീരുമാനം.

1972ലെ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസ് പെന്‍ഷന്‍ നിയമത്തിലെ വകുപ്പ് 59 അനുസരിച്ചാണ് പെന്‍ഷന്‍ കാര്യങ്ങള്‍ തീരുമാനിക്കുക. കേന്ദ്ര സര്‍വ്വീസ് നിയമം അനുസരിച്ച്‌ സൂപ്പര്‍ ആന്വേഷന്‍ തീയതിക്ക് ആറുമാസം മുമ്പായി പെന്‍ഷന്‍ കടലാസ്സുകള്‍ സമര്‍പ്പിക്കണ മെന്നാണ് പൊതുരീതി.
ഇതിനിടയില്‍ വ്യക്തി മരിച്ചാല്‍ ഏറെ കാത്തിരിക്കണമായിരുന്നു. അത്തരം പ്രശ്നങ്ങളിനി കുടുംബാംഗങ്ങളെ അലട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നേരിട്ട് അത്തരം എല്ലാ ഔദ്യോഗിക നടപടികളും പൂര്‍ത്തിയാക്കി കുടുംബാംഗങ്ങളെ ഏല്‍പ്പിക്കും.

കേന്ദ്രസര്‍വ്വീസില്‍ നിന്ന് ഒരു വ്യക്‌തി വിരമിച്ചാല്‍ തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കണം. അതുപോലെ ആ വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് കുടുംബ പെന്‍ഷനും അര്‍ഹതയുണ്ട്. തൊട്ടടുത്ത മാസം മുതല്‍ അത് ലഭിക്കാനുള്ള കാലതാമസമാണ് ഇനി നീങ്ങുന്നത്.

മീഡിയ വിങ്സ്

spot_img

Related Articles

Latest news