റിയാദ്: രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കലാ സാംസ്കാരിക പ്രവര്‍ത്തകനും ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന് ഏരിയ രക്ഷാധികാരിയുമായ രാജന് നിലമ്പൂരിന് യാത്രയയപ്പ് നല്കി. ലാവണ്യ ഓഡിറ്റോറിയത്തില്‍ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ അബ്ദുല്‍ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു.
രാജന് നിലമ്പൂരിന് ഗഫൂര്‍ കൊയിലാണ്ടി മൊമെന്റോ നല്കി. അസ്ലം പാലത്ത് പൊന്നാട അണിയിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സുബൈര്‍ കൊടുങ്ങല്ലൂര്‍, ഹസന് പന്മന, നാസര്‍ കാസിം, ബിനേഷ് കരിപോത്ത്, മുഹമ്മദ് സബാഹ്, ശരീഫ് തട്ടത്താഴത്ത്, അഷ്റഫ് പള്ളിക്കല്‍, ടി. അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.