റിയാദ്: കാല് നൂറ്റാണ്ടിൻ്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂസനാഇയ്യ ഏരിയ ലാസര്ദീ യൂനിറ്റ് പ്രസിഡന്റ് രാജേഷിന് യൂനിറ്റിൻ്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി.
കേളിയുടെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തകനായിരുന്നു. ന്യൂസനാഇയ്യ ഏരിയ രൂപവത്കരണത്തില്‍ മുഖ്യ പങ്കു വഹിക്കുകയും ഏരിയ രക്ഷാധികാരി കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിട്ടുമുണ്ട്. സൗദി ലാസര്ദ്ദി കമ്പനിയില്‍ ഇലക്ട്രീഷ്യന് കം മെഷീന് മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്ന രാജേഷ് കോഴിക്കോട് മാവൂര്‍ സ്വദേശിയാണ്.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷമല്‍ രാജ് അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി കണ്‍വീനര്‍ കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, ആക്ടിങ് സെക്രട്ടറി ടി.ആര്. സുബ്രഹ്മണ്യന്, ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂസനാഇയ്യ രക്ഷാധികാരി കണ്‍വീനര്‍ മനോഹരന്, ഏരിയ സെക്രട്ടറി ബേബികുട്ടി, ഏരിയ ജോയന്റ് ട്രഷറര്‍ ഹുസൈന് മണക്കാട്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബൈജു ബാലചന്ദ്രന്, ബേബി ചന്ദ്രകുമാര്‍, കരുണാകരന് മണ്ണടി എന്നിവര്‍ സംസാരിച്ചു.
യൂനിറ്റിൻ്റെ ഉപഹാരം സെക്രട്ടറി നിസാര്‍ മണ്ണഞ്ചേരി രാജേഷിന് കൈമാറി. സെക്രട്ടറി നിസാര്‍ മണ്ണഞ്ചേരി സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.