ലക്നോ: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കുള്ള മരണവാറണ്ടാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കര്‍ഷകരുടെ ഭൂമി അപഹരിച്ച് ഏതാനും മുതലാളിമാര്‍ക്ക് നല്‍കുകയാണെന്നും കേജരിവാള്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിച്ച കര്‍ഷക മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം നടപ്പായാല്‍ കര്‍ഷകര്‍ അവരുടെ മണ്ണില്‍ തൊഴിലാളികളായി മാറും. അതിനാല്‍ തന്നെ മരിക്കുക അല്ലെങ്കില്‍ പോരാടുക എന്ന അവസ്ഥയിലാണ് കര്‍ഷകര്‍. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. അവര്‍ നമ്മുടെ കര്‍ഷകരെ തീവ്രവാദികള്‍ എന്നാണ് വിളിക്കുന്നത്.
ബ്രിട്ടീഷുകാര്‍ ഒരിക്കലും നമ്മുടെ കര്‍ഷകരെ ഇത്രയധികം പീഡിപ്പിച്ചിട്ടില്ല. അവര്‍ക്കുപോലും ഈ ധൈര്യം ഇല്ലായിരുന്നു. കേന്ദ്രം ബ്രിട്ടീഷുകാരെ പോലും പിന്നിലാക്കിയിരിക്കുകയാണെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.