ഫാം ലേബര്‍: താത്ക്കാലിക നിയമനം

കണ്ണൂർ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം ലേബര്‍ തസ്തികയില്‍ ദിവസക്കൂലി (675 രൂപ) അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എട്ടു പുരുഷ തൊഴിലാളികളുടെയും ആറ് സ്ത്രീ തൊഴിലാളികളുടെയും ഒഴിവുകളിലേക്കാണ് നിയമനം. പന്നിയൂര്‍, കുറുമാത്തൂര്‍, തളിപ്പറമ്പ്, കൂവേരി, ആന്തൂര്‍, ചപ്പാരപ്പടവ്, പട്ടുവം, ചുഴലി എന്നീ വില്ലേജുകളില്‍പ്പെട്ട തളിപ്പറമ്പ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം.

പുരുഷന്‍മാര്‍ക്ക് തെങ്ങിലും മരത്തിലും കയറാനുള്ള കഴിവ്, കാര്‍ഷിക ജോലിയിലുള്ള പ്രാവീണ്യം എന്നിവയും സ്ത്രീകള്‍ക്ക് കാര്‍ഷിക ജോലിയിലുള്ള പ്രാവീണ്യവുമാണ് യോഗ്യത. പ്രായം 2021 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് ലഭിക്കും). അംഗപരിമിതര്‍ അപേക്ഷിക്കേണ്ടതില്ല.

ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും സഹിതം സെപ്തംബര്‍ 10നകം തളിപ്പറമ്പ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. കൊവിഡ് ബാധിതരും നിരീക്ഷണത്തില്‍ ഉള്ളവരും നേരിട്ട് ഹാജരാകേണ്ടതില്ല. ബന്ധപ്പെട്ട രേഖകള്‍/സമ്മതപത്രം മറ്റൊരാള്‍ മുഖേനയോ teetpmp.emp.lbr@kerala.gov.in ലോ നല്‍കണം.

ഫോണ്‍: 0460 2209400.

spot_img

Related Articles

Latest news