കാർഷിക നിയമങ്ങളെ പറ്റി പഠിക്കുന്ന സുപ്രീം കോടതിയുടെ കമ്മിറ്റി ഓൺ ഫാം ലോസ് പൊതുജനങ്ങളുടെയും കർഷകരുടെയും അഭിപ്രായം ആരായുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായം എങ്ങനെ രേഖപ്പെടുത്താമെന്ന് താഴെ കൊടുക്കുന്നു.
- http://www.farmer.gov.in/sccommittee എന്ന പോർട്ടൽ വെബ്സൈറ്റ് മൊബൈലിലോ കമ്പ്യൂട്ടറിലോ തുറന്ന ശേഷം ഏറ്റവും താഴെയുള്ള ‘GIVE YOUR SUGGESTION’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ പേര് , മൊബൈൽ നമ്പർ രേഖപ്പെടുത്തിയ ശേഷം GET OTP ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- മൊബൈലിൽ കിട്ടിയ OTP ( ഒറ്റത്തവണ ലഭിക്കുന്ന പാസ്സ്‌വേർഡ് ) അതിന്റെ കോളത്തിൽ രേഖപ്പെടുത്തി PROCEED എന്ന ബട്ടൺ അമർത്തുക .
- ഒരു ഫോം ഫിൽ ചെയ്യുവാൻ ഉണ്ടാകും. നിങ്ങൾക്ക് എഴുതി അഭിപ്രായം രേഖപ്പെടുത്തേണ്ട കോളവും ഉണ്ടാവും . ആകെ 10 മിനിറ്റ് സമയം ഇതിനായി ഉപയോഗിക്കേണ്ടി വരും .
- അഭിപ്രായം രേഖപ്പെടുത്തിയ ശേഷം ഫോം submit ചെയ്യുക.
നിങ്ങളുടെ വിലയേറിയ അഭിപ്രായം സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയോട് രേഖപ്പെടുത്തുവാനുള്ള സൗകര്യം ഉപയോഗപെടുത്തുന്നതിലൂടെ രാഷ്ട്ര നിർമാണത്തിലും കർഷക നന്മക്കായുള്ള നിയമ നിർമാണത്തിലും പങ്കാളികളാകാവുന്നതാണ്.