തിരുവമ്പാടി: കേരളത്തിലെ മലയോര ഗ്രാമങ്ങൾ നിലവിൽ അപ്രഖ്യാപിത കുടിയിറക്ക് ഭീഷണിയിൽ ആണ്.
കൃഷിയിടത്തിലേക്ക് ഇറക്കി ജണ്ട കെട്ടുന്ന കിരാത നടപടികളുമായി വനംവകുപ്പ് മുന്നോട്ട് പോകുന്ന അനുഭവമാണ് കേരളത്തിലെ കർഷകർ ഇപ്പോൾ നേരിടുന്നത്.
വർഷങ്ങളായി കരം അടച്ചു കൊണ്ടിരിക്കുന്ന ഭൂമി, വനഭൂമിയാണ് എന്ന അവകാശവാദവുമായാണ് വനംവകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മുത്തപ്പൻപുഴ മേഖലയിലെ 17 കുടുംബങ്ങൾക്ക് തങ്ങളുടെ ഭൂമിക്ക് 1982 ൽ പട്ടയം കിട്ടിയതാണ്. ഇപ്പോൾ വനംവകുപ്പ് പട്ടയം റദ്ദ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നു.
അതോടൊപ്പം കാട്ടുമൃഗങ്ങളെ യഥേഷ്ടം കൃഷിയിടങ്ങളിലൂടെയും ജനവാസ കേന്ദ്രങ്ങളിലൂടെയും മേയാൻ വിടുന്ന അവസ്ഥയാണുള്ളത്. അവയെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ യാതൊരു നടപടികളും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ഈ രീതിയിൽ കേരളത്തിലെ മലയോര ഗ്രാമങ്ങൾ നേരിടുന്ന ഈ അപ്രഖ്യാപിത കുടിയിറക്ക് ഭീഷണിക്കെതിരേ കർഷക പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
കാർഷിക മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങൾ, ചർച്ചചെയ്യുന്നതിനും, കർഷക കൂട്ടായ്മയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും, കർഷക ശബ്ദവും, KIFA( KERALA INDIPENDENT FARMERS ASSOCIATION) യും സംയുക്തമായി കർഷക ശക്തികരണ സെമിനാർ സംഘടിപ്പിക്കുന്നു.
സ്ഥലം :തിരുവമ്പാടി വ്യാപാരഭവൻ
തീയതി :ഫെബ്രുവരി 28 ഞായറാഴ്ച
സമയം :3 pm to 6 pm
കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന മുഴുവൻ കർഷക സുഹൃത്തുക്കളെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി കർഷകശബ്ദം ചെയർമാൻ ജോജോ കാഞ്ഞിരക്കാടൻ, കിഫ ചെയർമാൻ അലക്സ് ചാണ്ടി ഒഴുകയിൽ, പ്രോഗ്രാം ഡയറക്ടർ അജു എമ്മാനുവൽ എന്നിവർ അറിയിച്ചു.