കര്‍ഷക ആത്മഹത്യ: യുഡിഎഫ് സംഘം ഇന്ന് കുട്ടനാട്ടിൽ

കര്‍ഷക ആത്മഹത്യ നടന്ന അപ്പര്‍ കുട്ടനാട് ഇന്ന് യുഡിഎഫ് സംഘം സന്ദര്‍ശിക്കും. കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വി.ഡി.സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. അപ്പര്‍കുട്ടനാട്ടില്‍ നെല്‍കര്‍ഷകന്‍ തൂങ്ങി മരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണയും വേനല്‍മഴ വിള നശിപ്പിച്ചതോടെയാണ് തിരുവല്ല നിരണം വടക്കുംഭാഗം സ്വദേശി രാജീവന്‍ ഇന്നലെ ജീവനൊടുക്കിയത്. ഇന്നലെ രാവിലെ നെൽപ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാജീവ് കൃഷി ആവശ്യങ്ങൾക്ക് ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു.

കൃഷി നഷ്ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ തവണയും നെൽകൃഷി നഷ്ടത്തിലായിരുന്നു. ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കർ കൃഷി നശിച്ചു.

 

spot_img

Related Articles

Latest news