രാജ്യത്ത് കർഷക ആത്മഹത്യകൾ വർധിക്കുന്നു

രാജ്യത്ത് കർഷക ആത്മഹത്യകൾ വർധിക്കുന്നതായി പഠന റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമാണ് രാജ്യത്ത് കർഷക തൊഴിലാളികളുടെ ആത്മഹത്യ വർധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. മുൻ വർഷത്തേതിനെ അപേക്ഷിച്ച് 18 ശതമാനത്തിലധികം കർഷകരാണ് 2020 ൽ ആത്മഹത്യ ചെയ്തത്

2020 ലെ ആത്മഹത്യകളെ കുറിച്ച് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ നടത്തിയ പഠനത്തിലാണ് രാജ്യത്തെ കർഷകരുടെ ആത്മഹത്യ നിരക്ക് കുത്തനെ കൂടുന്നതായി കണ്ടെത്തിയത്.

 

2019 ൽ 10281 കർഷകർ ആണ് ആത്മഹത്യ ചെയ്തത് എന്നാൽ അത് 2020 ആയപ്പോഴേക്കും 10677 ആയി ഉയർന്നു. 18% വർദ്ധനവ് ആണ് ഒരു വർഷം കൊണ്ട് കർഷകരുടെ ആത്മഹത്യയിൽ സംഭവിച്ചത്.

ഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന കർഷകരുടെ ആത്മഹത്യ നിരക്കും ഉയർന്നിട്ടുണ്ട്. ഭൂമി പാട്ടത്തിന് എടുത്ത 4324 ഓളം കർഷകരാണ് 2019ൽ ആത്മഹത്യ ചെയ്തത് എങ്കിൽ 2020 ആയപ്പോഴേക്കും ഇതേ വിഭാഗത്തിൽപ്പെട്ട 5129 കർഷകർ ആത്മഹത്യ ചെയ്തതായി പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്ന 639 കർഷകരും ഇതേ വർഷം ആത്മഹത്യ ചെയ്തിട്ടുണ്ട്.

 

കൊവിഡ് സൃഷ്ടിച്ച ആഘാതത്തിന് പുറമെ കേന്ദ്ര സർക്കാരിൻ്റെ നയങ്ങളും കർഷകരുടെ ആത്മഹത്യ വർധിക്കാൻ കാരണമായിട്ടുണ്ട്. ഇടനിലക്കാരുടെ ചൂഷണവും വളം, ഇലക്ട്രിസിറ്റി എന്നിവയിലെ കുറഞ്ഞ സബ്സിഡിയും ഭാരിച്ച ചിലവുകളും കർഷക ആത്മഹത്യ നിരക്ക് വർധിക്കാൻ കാരണമായതായി പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, രാജ്യത്തെ ഇതര വിഭാഗങ്ങളിലെ ആത്മഹത്യ നിരക്കും എൻ സി ആർ ബി പുറത്ത് വിട്ടിട്ടുണ്ട്. ദിവസ വേതനക്കാരായ ആളുകളാണ് ആത്മഹത്യ ചെയ്തവരിൽ കൂടുതൽ പേരും. ആകെ ആത്മഹത്യ ചെയ്തവരുടെ എണ്ണത്തിൻ്റെ 24.6% മരണങ്ങളും ദിവസ വേതന വിഭാഗത്തിൻ്റെത് ആണ്. കൊവിഡ് കാലത്തെ മാനസിക സംഘർഷം ഉൾപ്പടെ പല കാരണങ്ങൾ കൊണ്ട് 14.6% വീട്ടമ്മമാർ ഈ കാലയളവിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് 10.2% തൊഴിൽ രഹിതരും ആത്മഹത്യ ചെയ്തവരിൽ ഉൾപ്പെടുന്നു. സംരംഭകരിലെ ആത്മഹത്യ നിരക്ക് 11.3% ആണ്. 8.2% വിദ്യാർത്ഥികളും രാജ്യത്ത് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തു.

spot_img

Related Articles

Latest news