വനംവകുപ്പ് കയ്യേറ്റങ്ങൾക്കിരയായ കർഷകരെ സന്ദർശിച്ചു

വനംവകുപ്പ് കയ്യേറ്റങ്ങൾക്കിരയായ കർഷകരെ കിഫ, കർഷകശബ്ദം പ്രതിനിധികൾ സന്ദർശിച്ചു . കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴയിലെ കർഷകർ വർഷങ്ങളായി വനംവകുപ്പിന്റെ നിയമവിരുദ്ധ നടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഈ കർഷകർ എല്ലാവരും തന്നെ 1977 ന് മുമ്പ് പട്ടയം ലഭിച്ച് കരം അടച്ച് കൃഷി നടത്തിക്കൊണ്ടിരിക്കുന്നവരാണ്.

എന്നാൽ കഴിഞ്ഞ ഏകദേശം പതിനഞ്ച് വർഷങ്ങൾ മുമ്പ് മുതൽ ഈ പട്ടയഭൂമി കയ്യേറി ജണ്ടകെട്ടുവാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ഇതിനെതിരെ കോടതിയെയും ഫോറസ്റ്റ് ട്രൈബൂണലിനെയും സമീപിച്ചപ്പോൾ, രേഖകൾ പരിശോധിച്ചതനുസരിച്ച്, കർഷകർക്ക് അനുകൂലമായ വിധികളാണ് കോടതികൾ നല്കിയത്. എന്നാൽ ഈ വിധികൾ അംഗീകരിക്കാൻ തയ്യാറാവാതെ വീണ്ടും കർഷക ദ്രോഹ നടപടികളുമായി മുന്നോട്ടു പോവുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.

ഇക്കഴിഞ്ഞ ദിവസം വനംവകുപ്പിൽ നിന്നും നോട്ടീസ് ലഭിച്ച കർഷകരെ കിഫ ചെയർമാൻ അലക്സ് ചാണ്ടി ഒഴുകയിലും കർഷകശബ്ദം പ്രതിനിധി അജു എമ്മാനുവലും സന്ദർശിച്ച് വനംവകുപ്പ് നോട്ടീസും മറ്റ് രേഖകളും പരിശോധിച്ചു. കിഫ യുടെ ലീഗൽ സർവീസ് വിംഗിന്റെ എല്ലാ സഹായങ്ങളും ഈ കർഷകർക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു.

കർഷകർ നേരിടുന്ന വന്യമൃഗ ശല്യവും വനംവകുപ്പ് ദ്രോഹങ്ങളും ബഫർസോൺ പ്രശ്നങ്ങളും അടക്കം നിരവധിയായ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനും നിയമാവബോധം വർദ്ധിപ്പിക്കുവാനും കർഷക കൂട്ടായ്മ ശക്തിപ്പെടുത്താനുമായി ഈ വരുന്ന ഞായറാഴ്ച (28-02-21) വൈകിട്ട് നാല് മണിക്ക് തിരുവമ്പാടിയിൽ സംഘടിപ്പിക്കുന്ന കർഷക പ്രതിരോധ സദസ്സിലേക്ക് അതിക്രമങ്ങൾക്കിരയായ മുഴുവൻ കർഷകരേയും ക്ഷണിക്കുകയും ചെയ്തു.

spot_img

Related Articles

Latest news