ഹരിയാനയിൽ കര്‍ഷകര്‍ക്കെതിരെ കേസ്; രാജ്യവ്യാപക പ്രതിഷേധം

ഹരിയാനയില്‍ സിര്‍സയില്‍ ഉപരോധം നടത്തിയ നൂറിലേറെ കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ലാത്തിചാര്‍ജിനെതിരെ പ്രതിഷേധിച്ച നിരവധി കര്‍ഷകര്‍ക്കാണ് പരിക്കേറ്റത്. ലാത്തിചാര്‍ജിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

കര്‍ണാലില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന് നേരെയാണ് പ്രതിഷേധവുമായി കര്‍ഷകര്‍ എത്തിയത്. തുടര്‍ന്ന് സ്ഥലത്ത് പൊലീസ് ചാത്തിചാര്‍ജ് നടത്തുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരണപ്പെടുകയും ചെയ്തു.

രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.

spot_img

Related Articles

Latest news