സമരം ചെയ്യാനുള്ള അവകാശം കര്‍ഷകര്‍ക്ക് ഉണ്ടെന്ന് സുപ്രീംകോടതി

കർഷകർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും പക്ഷേ ഗതാഗതം തടസപ്പെടുത്താൻ പാടില്ലെന്നും സുപ്രീംകോടതി. അതിർത്തിയിലെ ഗതാഗത പ്രശ്നങ്ങൾ കേന്ദ്ര – യുപി സർക്കാരുകൾ പരിഹരിക്കണം.

ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി മോണിക്ക അഗർവാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് എസ് കെ കൗൾ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

അടുത്ത മാസം ഇരുപതിന് ഹർജി വീണ്ടും പരിഗണിക്കും. പ്രശ്നത്തിന് കേന്ദ്രസർക്കാർ, യുപി, ഹരിയാന സർക്കാരുകളും ചേർന്ന് പരിഹാരം കണ്ടെത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ആവശ്യത്തിന് സമയം അനുവദിക്കുന്നുവെന്നും പ്രശ്നപരിഹാരമുണ്ടാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് കർശനമായി നിർദേശം നൽകിയിട്ടുണ്ട്.

spot_img

Related Articles

Latest news