കര്‍ഷക സമരനേതാക്കള്‍ മമതയെ കാണും

10 മാസത്തിലേറെയായി തുടരുന്ന കര്‍ഷക സമരത്തിന് പിന്തുണതേടി നേതാക്കള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കാണുന്നു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവായ രാകേഷ് ടിക്കായത്താണ് മമതയുമായി കൂടിക്കാഴ്ച നടത്തുക. കര്‍ഷകര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും മമതയുമായി ചര്‍ച്ച നടത്തുമെന്ന് ടിക്കായത്ത് പറഞ്ഞു.

ബംഗാളിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില പോലും ലഭിക്കുന്നില്ല. തങ്ങളുടെ ആവശ്യമുന്നയിച്ച്‌ കേന്ദ്രസര്‍ക്കാറിന് ഒരു കത്തെഴുതാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മിനിമം താങ്ങുവില സംബന്ധിച്ച്‌ ഒരു ബില്ല് കൊണ്ടുവരാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് ഒരു കത്തെഴുതാന്‍ ബംഗാള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. നേരത്തെ എഴുതിയിട്ടുണ്ടെങ്കില്‍ വീണ്ടും ഓര്‍മ്മിപ്പിക്കണം. അല്ലെങ്കില്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം നേരിടേണ്ടി വരുമെന്നും ടിക്കായത്ത് പറഞ്ഞു.

spot_img

Related Articles

Latest news