കര്‍ഷക പ്രക്ഷോഭം നൂറാം ദിവസത്തിലേക്ക്

കര്‍ഷക പ്രക്ഷോഭം നൂറാം ദിവസത്തിലേക്ക്. ജനുവരി 26 ലെ സംഭവങ്ങള്‍ക്ക് ശേഷം കര്‍ഷകരുമായി ഇതുവരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. തണുപ്പ് മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ സമരപന്തലുകളില്‍ 108 കര്‍ഷകര്‍ മരിച്ചുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തിയ 11 ചര്‍ച്ചകളും പരാജയപ്പെട്ടു. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങള്‍ സമരത്തിന്‍റെ മാറ്റ് കുറച്ചെങ്കിലും ഇപ്പോഴും സമരപന്തലുകള്‍ പഴയ ആവേശത്തില്‍ തന്നെയാണ്.

പൊലീസ് നടപടിയും ടൂള്‍ക്കിറ്റ് വിവാദവുമൊന്നും സമരത്തെ ബാധിച്ചിട്ടില്ല. മഹാപഞ്ചായത്തുകള്‍ വിളിച്ച്‌ എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണ് കര്‍ഷകരിപ്പോള്‍.

spot_img

Related Articles

Latest news