കര്‍ഷകസമരം : ഡല്‍ഹി അതിര്‍ത്തിയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് : സംയുക്ത കിസാന്‍ മോര്‍ച്ച

ലക്‌നൗ : കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന പ്രതിഷേധം ഉത്തര്‍പ്രദേശിലേക്ക് മാറ്റാന്‍ തീരുമാനിച്ച്‌ സംയുക്ത കിസാന്‍ മോര്‍ച്ച. മിഷന്‍ ഉത്തര്‍പ്രദേശ് എന്ന പേരിലാണ് ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധം മാറ്റുന്നത്. അഖിലേന്ത്യ കിസാന്‍ സഭാ ജനറല്‍ സെക്രട്ടറി ഹന്നന്‍ മെല്ല ആണ് തീരുമാനം അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതിനും, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് തീരുമാനം. യുപിയിലെ ബിജെപിയുടെ പരാജയത്തിലൂടെ മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കാന്‍ സാധിക്കൂ.

സമരത്തിനിടെ വിവിധയിടങ്ങളില്‍ മഹാപഞ്ചായത്തുകള്‍ ബിജെപിയ്‌ക്കെതിരെ സംഘടിപ്പിക്കും. ബിജെപിയെ തോല്‍പ്പിക്കുക എന്നായിരിക്കും ഞങ്ങളുടെ മുദ്രാവാക്യം. ബിജെപിയ്ക്ക് വോട്ടുനല്‍കരുതെന്ന് പഞ്ചായത്തുകളില്‍ എത്തുന്നവരോട് ആവശ്യപ്പെടും. ഇത് തങ്ങളുടെ രാഷ്ട്രീയ നീക്കമാണെന്നും മെല്ല പറഞ്ഞു.

അടുത്ത വര്‍ഷമാണ് യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. അതിര്‍ത്തിയിലെ സമരം തെരഞ്ഞെടുപ്പില്‍ ബിജെപിയെ കാര്യമായി ബാധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം മാറ്റുന്നത്.

spot_img

Related Articles

Latest news