ചണ്ഡീഗഡ് : ഹരിയാനയിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ അഭ്യർത്ഥിച്ച് കർഷക സമര നേതാക്കൾ. ബിജെപി – ജെ ജെ പി – സ്വതത്ര എംഎൽഎ മാരോടാണ് അഭ്യർത്ഥന.
സംസ്ഥാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെതിരെയാണ് മാർച്ച് 10 ന് അവിശ്വാസത്തിന് സ്പീക്കർ അനുമതി നൽകിയത്. ഇതിനു മുന്നോടിയായി ഭരണപക്ഷ എംഎൽഎ മാരുടെ വസതികളിലേക്ക് മാർച്ച് നടത്താനും അവിശ്വാസത്തിന് പിന്തുണ ആവശ്യപ്പെട്ട് കൊണ്ടുള്ള മെമ്മോറാണ്ടം സമർപ്പിക്കാനുമാണ് തീരുമാനം. പ്രതിപക്ഷ നേതാവും മുൻ മുഖ്യ മന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. അനുകൂലിച്ചു വോട്ട് ചെയ്യാത്ത പക്ഷം സാമൂഹ്യ ബഹിഷ്ക്കരണം അടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും ഹരിയാന കര്ഷകസമര സമിതി അറിയിച്ചു.