പഞ്ചാബിൽ വീണ്ടും കർഷക പ്രതിഷേധം; 19 ട്രെയിനുകൾ റദ്ദാക്കി

പഞ്ചാബിൽ വീണ്ടും കർഷക പ്രതിഷേധം. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടൻ നൽകുക, കരിമ്പിനുള്ള സംസ്ഥാനത്തിന്റെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കരിമ്പ് കർഷകര്‍ പ്രതിഷേധിക്കുകയാണ്.

പഞ്ചാബിലെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ റെയിൽപാത ഉപരോധിച്ചു. ഇതിനെ തുടർന്ന് 19 ട്രെയിനുകൾ റദ്ദാക്കി. ജലന്ധര്‍ – അമൃത്സര്‍ ദേശീയപാതയിലാണ് സമരം നടക്കുന്നത്. നൂറുകണക്കിന് കര്‍ഷകരാണ് റോഡിന് നടുവില്‍ തമ്പടിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും കർഷകര്‍ വ്യക്തമാക്കി. അതേസമയം, അവശ്യ സര്‍വീസുകള്‍ക്കുള്ള വാഹനങ്ങള്‍ കര്‍ഷകര്‍ കടത്തിവിടുന്നുണ്ട്.

spot_img

Related Articles

Latest news