കൃഷിദർശനിൽ കർഷക ക്ഷേമനിധി കൌണ്ടറും

പിണറായി: പിണറായി കൺവെൻഷൻ സെന്ററിൽ ആരംഭിച്ച കൃഷിദർശനിൽ കർഷക ക്ഷേമനിധി ബോർഡിന്റെ സ്റ്റാളിൽ കർഷക പെൻഷന്റെ തൽസമയ രജിസ്ട്രഷൻ നടത്തുന്നതാണ്. ഈ അവസരം ഉപയോഗപ്പെടുത്തി കൃഷിക്കാരുടെ വാർദ്ധ്യക്യകാല ജീവിതം ഭദ്രമാക്കാൻ ശ്രമിക്കണമെന്ന് ക്ഷേമനിധി ബോർഡ് ഡയറക്ടർ ജോസ് ചെമ്പേരി പറഞ്ഞു. ജെ സി ഒ ജോർജ് ടി എബ്രഹാം (തൃശൂർ), മേഖലാ ഓഫീസ് മേധാവികളായ ജെ സി എമാർ വി പി സുധീശൻ (തൃശൂർ), പി ഇന്ദു (കോഴിക്കോട്), ജെ ദീപ (തിരുവനന്തപുരം) എന്നിവരാണ് സ്റ്റാളിന് നേതൃത്വം കൊടുക്കുന്നത്. 26 വരെ സ്റ്റാൾ പ്രവർത്തിക്കും. രജിസ്ടേഷന് വരുന്ന കൃഷിക്കാർ വയസ് തെളിയിക്കുന്ന രേഖ, ആധാർ, വില്ലേജിൽ നിന്നു ലഭിക്കുന്നു വരുമാന സർട്ടിഫിക്കറ്റ്, കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകളുമായി എത്തണം.

spot_img

Related Articles

Latest news