മഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. aims.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വിള ഇന്‍ഷുറന്‍സ് ചെയ്‍തിട്ടുള്ളവര്‍ 15 ദിവസത്തിനകമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മറ്റുള്ളവര്‍ക്ക് 10 ദിവസത്തിനുള്ളില്‍ ഇതേ പോര്‍ട്ടലില്‍ അപേക്ഷിക്കാം. നേരിട്ടോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം.നഷ്ടപരിഹാരത്തിന് ഇപ്പോൾ AIMS വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
AIMS പോർട്ടലിൽ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള കർഷകർ നഷ്ടപരിഹാരത്തിനായി അവരുടെ ‘ലോഗ് ഇൻ’ ഐഡി ഉപയോഗിച്ച് പോർട്ടലിൽ അപേക്ഷിക്കാം. ഇത് കർഷകർക്ക് സ്വന്തമായോ, അക്ഷയ സെന്ററുകൾ മുഖേനയോ, കോമൺ ഫെസിലിറ്റേഷൻ സെന്റർ മുഖേനയോ, കൃഷി ഭവൻ മുഖേനയോ ചെയ്യണം. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം വിള ഇൻഷ്വർ ചെയ്തിട്ടുള്ള കർഷകർ കൃഷി നാശം സംഭവിച്ച് 15 ദിവസത്തിനകത്തും ഇൻഷ്വർ ചെയ്തിട്ടില്ലാത്ത കർഷകർ പ്രകൃതിക്ഷോഭം മൂലം വിളനാശമുണ്ടായി 10 ദിവസത്തിനുള്ളിലും നഷ്ടപരിഹാരത്തിനായി AlMS പോർട്ടൽ മുഖേന അപേക്ഷിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.