ഹാഫിള് ഉമറുൽ ഫാറൂഖിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

കട്ടാങ്ങൽ: മലയമ്മ അമ്പലമുക്കിൽ പരേതനായ മുഹമ്മദ് മുസ്‌ലിയാരുടെയും റുക്കിയയുടെയും (പുൽപ്പറമ്പിൽ പറവുട്ടി മകൾ) മകൻ ഹാഫിള് ഉമറുൽ ഫാറൂഖിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി .

കോഴിക്കോട് ഇടിയങ്ങര ശൈഖ് പള്ളിയിൽ നിന്നും ഖുർആൻ മനപ്പാഠമാക്കിയ ശേഷം നന്തി ദാറുസ്സലാം തർഖിയ അറബി കോളേജിൽ തുടർ പഠനം നടത്തി വരികയായിരുന്നു. അധ്യാപകരുടെയും,സഹപാഠികളുടെയും, നാട്ടുകാരുടെയും പ്രിയപ്പെട്ടവനായിരുന്നു ഉമറുൽ ഫാറൂഖ്.

കഴിഞ്ഞ ദിവസത്തെ ഇശാ നമസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം ഹദ്ദാദ് മജ്‌ലിസിൽ വെച്ചാണ് കുഴഞ്ഞു വീണത് .ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങൾ: നഫീസത്തുൽ മിസ്രിയ, ഖദീജത്തുൽ കുബ്റ

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 3:00 മണിക്ക് മലയമ്മ ജുമാ മസ്ജിദിൽ

spot_img

Related Articles

Latest news