തളിപ്പറമ്പ് അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്ററും രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും സംയുക്തമായി നടത്തുന്ന ഫാഷൻ ഡിസൈൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ ബിവോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആന്റ് റിട്ടെയിൽ റഗുലർ, ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്നോളജി ഡിപ്ലോമ എന്നീ കോഴ്സുകളിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവർ അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ, കണ്ണൂർ, 670142 എന്ന വിലാസത്തിലോ 9995004269, 9744917200 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.