കാസർകോട് :ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജുവല്ലറി മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളെ നാലു ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ വാങ്ങിയ പൂക്കോയ തങ്ങളെ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി യുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യും.
ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയ തങ്ങളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ ഒന്‍പത് മാസമായി ഒളിവിലായിരുന്നു ടി കെ പൂക്കോയ തങ്ങൾ ആഗസ്റ്റ് പതിനൊന്നാം തീയതിയാണ് കീഴടങ്ങിയത്. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്.