ന്യൂഡല്‍ഹി:വാഹനങ്ങളില്‍ ടോള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന ഫാസ്ടാഗില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇതോടെ ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമമെങ്കില്‍ പൂജ്യം ബാലന്‍സാണെങ്കിലും വാഹനങ്ങള്‍ക്ക് ടോള്‍ബൂത്ത് കടന്നുപോകാം.
ചില ബാങ്കുകളുടെ ഫാസ്ടാഗില്‍ ‘മിനിമം ബാലന്‍സ്’ 150- 200 രൂപയില്ലെങ്കില്‍ ടോള്‍ ബൂത്ത് കടക്കാനാകില്ലായിരുന്നു. പൂജ്യം ബാലന്‍സാണെങ്കില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റില്‍ നിന്നാവും തുക ഈടാക്കുക. പിന്നീട് റീചാര്‍ജ് ചെയ്യുമ്പോള്‍ ഈ തുക സെക്യൂരിറ്റി ഡിപ്പോസിറ്റിലേക്കു പോകും. ടാഗില്‍ പണമില്ലെന്നു പറഞ്ഞു വാഹനം തടയുന്നതു പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
വാഹനത്തില്‍ ഘടിപ്പിക്കുന്ന ജി.പി.എസ് അടിസ്ഥാനമാക്കി ടോള്‍ ഈടാക്കുന്ന സംവിധാനം വൈകാതെ നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.