കോട്ടയ്ക്കല്‍: മാറാക്കരയില്‍ നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റില്‍ വീണ് പിതാവും മകനും മരിച്ചു. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്.രാവിലെ 10 മണിയോടെയാണ് അപകടം. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു.അപകടം നടന്ന ഉടന്‍ തന്നെ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.