ഹോട്ടലില്‍ ആണ്‍സുഹൃത്തിനൊപ്പം കണ്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളെ പിതാവ് വെടിവെച്ചുകൊലപ്പെടുത്തി.

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ അസംഗഢില്‍ ഹോട്ടലില്‍ ആണ്‍സുഹൃത്തിനൊപ്പം കണ്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളെ പിതാവ് വെടിവെച്ചുകൊലപ്പെടുത്തി.16 വയസുള്ള മകളെ തോക്കുപയോഗിച്ച്‌ പിതാവ് വെടിവെച്ച്‌ കൊന്നത്. വെടിയേറ്റ പെണ്‍കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

മകളെയും ആണ്‍സുഹൃത്തിനെയും ഒരുമിച്ച്‌ കണ്ടതിലുള്ള പ്രകോപനമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.വെടിയൊച്ച കേട്ട് പരിഭ്രാന്തരായ ആളുകള്‍ പുറത്തേക്ക് ഓടി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും വഴിയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റ ഇരുവരെയും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും പരിക്ക് ഗുരുതരമായതിനാല്‍ വാരണാസിയിലെ ബി.എച്ച്‌.യു ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ വാരണാസിയില്‍ എത്തിച്ചപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.

spot_img

Related Articles

Latest news