കണ്ണൂർ :കേരളത്തിൽ എഴുത്ത് കലയെ പുതിയ തലമുറ ക്രിയാത്മകമായി സമീപിക്കുന്നത് ഏറെ ശ്രദ്ധേയമാണ് .കേവല ആസ്വാദനത്തിനപ്പുറം ഇസ്ലാമിക കലയുടെ മഹനീയ മുദ്രകൾ തുടർന്നും എഴുതപ്പെടുകയും വായിക്കപ്പെടേണ്ടതുമാണ് . ആദ്യകാലങ്ങളിൽ ഖുർആൻ പുറത്തിറങ്ങിയിരുന്നത് കൈയെഴുത്തു പ്രതികളിലായിട്ടായിരുന്നു. എന്നാൽ പിന്നീട് അച്ചുകൂടങ്ങളും ആധുനിക യന്ത്രങ്ങളും കടന്നുവന്നതോടെ എഴുത്തിന്റെ പ്രസക്തി നഷ്ട്ടപ്പെട്ടു .. ഇപ്പോൾ ആ പഴയ കൈയെഴുത്തിന്റെ മനോഹാരിത വീണ്ടും തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് കണ്ണൂർ സ്വദേശിനിയായ വിദ്യാർഥിനി
കൊടപ്പറമ്പ് അൽഹംദിലെ ഫാത്തിമ ശെഹബ. മനോഹരമായി ഖുർആൻ രചന പൂർത്തിയാക്കിയത് .
പതിനാല് മാസത്തെ കഠിനാധ്വാനം കൊണ്ടാണ് .ദിവസവും മണിക്കൂറുകൾ ചിലവഴിച്ച് ഫാത്തിമ ഖുർആൻ പൂർണ്ണമായും മറ്റ് ഖുർആനുകളിൽ ഉള്ള പോലെ വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ പൂർത്തിയാക്കിയത് . ചെറുപ്പം മുതലേ അറബിക് കാലിയോ ഗ്രാഫിയിൽ താല്പര്യം ഉള്ളത് കൊണ്ടും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹകരണം കൊണ്ടുമാണ് എഴുതിത്തുടങ്ങിയത് പേനയും , പെൻസിലും ഗ്ലിറ്റർ പെൻസിലും ഉപയോഗിച്ച് സ്കെച്ച് പേപ്പറിലാണ് ഖുർആനിൻ്റെ കൈയെഴുത്ത് പ്രതി ഒരുക്കിയത്… നിലവിൽ കണ്ണൂരിലെ സ്വകാര്യ സ്ഥാപനമായ അൽ സലാമ ഇന്റീരിയർ ഡിസൈനിങ് വിദ്യാർഥിനിയായ ഫാത്തിമ ശെഹബ ഒമാനിൽ നിന്നും പത്താം തരവും ,കണ്ണൂർ സിറ്റി ദീനുൽ ഇസ്‌ലാംസഭ ഗേൾസ് സ്‌കൂളിൽ പ്ലസ് ടു വും പൂർത്തീകരിച്ചത്.
പ്രവാസികളായ അബ്ദുൽ റഹൂഫിൻ്റെയും നാദിയ റഹൂഫിൻ്റെയുംമൂത്ത മകളാണ് ഫാത്തിമ ശെഹബ .
ഓരോ വ്യക്തിയുടെയും വ്യക്തിഗത സംഭാവനകൾ സമൂഹത്തിന് ഉപകാരപ്പെടുന്നതോടൊപ്പം സമകാലിക കേരളത്തിലെ ഇസ്ലാമിക കലാമേഖലയിൽ ഉയന്നുവരുന്ന പുതിയ പ്രവണതകളെ ഏറ്റെടുക്കാൻ സമൂഹവും ബാധ്യസ്ഥരാവണം .