ന്യൂഡല്‍ഹി: ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ (എഫ്.സി.എ.ടി.) നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിയമ നീതിമന്ത്രാലയമാണ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇതോടെ സിനിമയുടെ സെന്‍സറിംഗ് നടപടികളില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കുള്ള എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാന്‍ ഇനി മുതല്‍ കോടതിയെ സമീപിക്കേണ്ടിവരും.
സിനിമാ പ്രവര്‍ത്തകരുടെ പരാതിയില്‍ സെന്‍സറിംഗ് ബോര്‍ഡ് വിലക്കിയ പല ചിത്രങ്ങളും അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഇടപെടല്‍ മൂലം റിലീസ് ചെയ്തിട്ടുണ്ട്.