അമേരിക്കയിൽ ഫെഡറൽ റിസർവ് ബാങ്കിന്‍റെ തലപ്പത്ത് ഇന്ത്യൻ വംശജ

ന്യൂയോർക്ക് : ഫെഡറൽ റിസർവ് ബാങ്കിന്‍റെ ഫസ്റ്റ്​ വൈസ് പ്രസിഡന്‍റും ചീഫ് ഓപ്പറേറ്റിങ്​ ഓഫിസറുമായി ഇന്ത്യൻ വംശജ നൗറീൻ ഹസ്സനെ നിയമിച്ചു. ധനകാര്യ മേഖലയിൽ 25 വർഷത്തെ പ്രവർത്തി പരിചയമുള്ള അവർ മാർച്ച് 15 നു ചുമതലയേൽക്കും. ഫെഡറൽ റിസർവ് ബാങ്കിന്റെ ഡയറക്ടർ ബോർഡാണ് നൗറീനെ നിയമിച്ചത്.

പ്രിൻസ്റ്റൺ സർവ്വകലാശാലയിൽ നിന്ന് ബി.എ.യും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മോർഗൻ സ്റ്റാൻലി, ചാൾസ് ഷ്വാബ് എന്നീ ധനകാര്യസ്ഥാപനങ്ങളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

spot_img

Related Articles

Latest news