മുക്കം: മികച്ച വനിത സംരംഭകർക്കുള്ള മലയാള മനോരമയുടെ സംസ്ഥാനതല പെൺ താരം പുരസ്കാരം നേടിയ റോച്ചി ചോക്ക്ലേറ്റ്സ് ഉടമ അഷീക ഖദീജയെ കാരശ്ശേരി പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
കാരശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നചടങ്ങ് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ വി. പി. ജമീല ഉദ്ഘാടനം ചെയ്തു. ബി.പി. മൊയ്തീൻ സേവാ മന്ദിർ ഡയറക്ടർ കാഞ്ചന കൊറ്റങ്ങൽ ഉപഹാര ദാനം നടത്തി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഷാൾ അണിയിച്ചു.
സംഘാടക സമിതി ചെയർമാൻ നടുക്കണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു.
എൻ. ശശികുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. മുക്കം പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് കക്കാട്, മുൻ ജില്ല പഞ്ചായത്ത് അംഗം ഷറീന സുബൈർ, അഷ്റഫ് ചാലിൽ, ജി. അബ്ദുൽ അക്ബർ, എം.പി. അസൈൻ, കെ.കെ. മുഹമ്മദ് ഇസ്ലാഹി, ടി. അഹമ്മദ് സലീം, പി.ടി. സി. മുഹമ്മദ്, പി.കെ. സി.ആലിക്കുട്ടി ഹാജി, സുബൈർ അത്തൂളി, സുന്ദരൻ ചാലിൽ, പി. രജീഷ്, ബഷീർ ഇല്ലക്കണ്ടി, പി.കെ. റഹ്മത്തുള്ള, ഒ. സി.മുഹമ്മദ്, വി.പി. ശിഹാബ്, അഷ്റഫ് കളത്തിങ്ങൽ എന്നിവർ പ്രസംഗിച്ചു.
സ്വീകരണത്തിന് അഷീക ഖദീജ നന്ദി പറഞ്ഞു.