ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് പ്രസിഡന്റും പരിശീലകരും ദേശീയ ക്യാമ്ബില്‍ വനിതാ ഗുസ്തി താരങ്ങളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു എന്നും ക്യാമ്ബില്‍ ഉണ്ടായിരുന്ന പത്തിരുപത് പേരെങ്കിലും തന്നോട് അവര്‍ അനുഭവിച്ച കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും രാജ്യാന്തര ഗുസ്തി താരം വിനേഷ് ഫഗോട്ട്.ഗുസ്തി ഫെഡറേഷനെതിരേ 200 ലധികം ഗുസ്തി താരങ്ങളാണ് പ്രതിഷേധിക്കുന്നത്.
തനിക്ക് ഇത്തരം ചൂഷണം നരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ പല താരങ്ങളും വീട്ടുകാരെ ഓര്‍ത്താണ് മുമ്ബോട്ട് വരാത്തതെന്നും ഫഗോട്ട് പറഞ്ഞു. കുടുംബത്തെ ഓര്‍ത്ത് എല്ലാവര്ക്കും ഭയമാണ്. സാമ്ബത്തീകമായി മെച്ചപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ അല്ലാത്തതിനാല്‍ അവര്‍ക്ക് പൊരുതാനാകില്ല. ഗുസ്തിയാണ് അവരുടെ അന്നത്തിനുള്ള ഏക വഴി. മുമ്ബോട്ട് വരാന്‍ ഞങ്ങളെയും വിടില്ലായിരുന്നു. മരിക്കുക മാത്രമാണ് ഇനി അവരുടെ മുന്നിലുള്ള ഏക വഴിയെന്നും അതിന് മുമ്ബെങ്കിലും നല്ല കാര്യം ചെയ്യണം ഫഗോട്ട് പറഞ്ഞു.
രാജ്യത്തിന് മെഡല്‍ നേടാന്‍ വേണ്ടി കഷ്ടപ്പെടുന്നവരാണ് അത്ലറ്റുകള്. പക്ഷേ അവരെ വീഴിക്കുന്നതല്ലാതെ ഫെഡറേഷന് ഒന്നും ചെയ്യുന്നില്ലെന്ന് ഒളിമ്ബിക്സില്‍ വെങ്കലം നേടിയ സാക്ഷി മല്ലിക് ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ വനിതാ കമ്മീഷനും പ്രാദേശിക ഭരണകൂടവും കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് കായികമന്ത്രാലയത്തിനും സിറ്റി പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം താരങ്ങളുടെ ആരോപണം ബിജെപി എംപി കൂടിയായ ഗുസ്തി ഫെഡറേഷന് തലവന്‍ ബ്രിജ്ഭൂഷന് തള്ളിയിട്ടുണ്ട്. താരങ്ങള്‍ ഉയര്‍ത്തുന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ നുണയാണെന്നും അത് സത്യമാണെന്ന് തെളിഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. ബജ്രംഗ് പൂനിയ അടക്കമുള്ള ഗുസ്തി താരങ്ങളുമായി താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക ചൂഷണം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്ബാണ് ദേശീയ സൈക്ലിംഗ് പരിശീലകനെ ഇന്ത്യ പുറത്താക്കിയത്.