സാമൂഹ്യ മാധ്യമത്തിലൂടെ യുഡിഎഫ് പ്രവർത്തകരോട് മാപ്പ് ചോദിച്ച് ഫിറോസ് കുന്നംപറമ്പിൽ രംഗത്തെത്തി. തവനൂരിലെ തോൽവിക്ക് പിന്നാലെ പിണറായി വിജയനെ പുകഴ്ത്തി ടി വി ചാനലുകളിൽ ഫിറോസ് പ്രത്യക്ഷപ്പെട്ടത് യു ഡി എഫ് പ്രവർത്തകരുടെ വ്യാപക വിമർശനത്തിരയായിരുന്നു.
തുടർന്നാണ് തന്റെ ഭാഗം ന്യായീകരിച്ച് കൊണ്ടും തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചും മാപ്പ് ചോദിച്ചും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പ്രിയപ്പെട്ട യുഡിഫ് പ്രവർത്തകരെ……
ഞാൻ ഏഷ്യാനെറ്റ്, 24ന്യൂസ് എന്നിവക്ക് നൽകിയ 15മിനുട്ട് ഇന്റർവ്യൂ സ്വന്തം താല്പര്യപ്രകാരം അവർക്ക് ഇഷ്ടപെട്ട 30 സെക്കന്റ് വീഡിയോ ആക്കി വലിയ രൂപത്തിൽ പ്രചരണം നടത്തുന്നുണ്ട്…..
ഈ തിരഞ്ഞെടുപ്പിൽ തവനുരിലെ യുഡിഫ് പ്രവർത്തകർ നൽകിയ പിന്തുണയിൽ ആണ് 20ദിവസത്തോളം എനിക്ക് പ്രചരണം നടത്താനായത്….
ഞാൻ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മഹാരഥന്മാർ മത്സരിച്ച കൈപ്പത്തി ചിഹ്നത്തിൽ ആണ്….
ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഒന്നുമല്ലാത്ത എനിക്ക് തവനുരിൽ മത്സരിക്കാൻ സീറ്റ് നൽകിയത്… കോൺഗ്രസ് മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും എനിക്ക് താങ്ങും തണലുമായി നിന്നു. പലപ്പോഴും വീണു പോകുമെന്ന് കരുതുമ്പോഴും എനിക്ക് താങ്ങായി തണലായി അവർ ഉണ്ടായിരുന്നു……
കേരളത്തിലെ എൽ ഡി എഫ് വിജയം രാഷ്ട്രീയത്തിൽ വലിയ പരിചയം ഇല്ലാത്ത ഒരാൾ എന്ന നിലക്ക് ഞാൻ വിലയിരുത്തിയത് കിറ്റും പെൻഷനും നൽകിയത് കൊണ്ടാണ് എന്നാണ് തവനുരിലെ ജനങൾക്ക് ഞാൻ നൽകിയ ഒരു വാക്കുണ്ട് വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളിൽ ഒരാളായി ഞാൻ ഉണ്ടാകും എന്ന് അത് ഞാൻ ഉറപ്പ് നൽകുന്നു…. തവനൂർ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല.. പൊതുപ്രവർത്തനവും സാമൂഹ്യപ്രവർത്തനവും നടത്താൻ നമുക്ക് ആർക്കും MLA ആകണം എന്നൊന്നും ഇല്ല..
എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരൻ എന്ന നിലയിലും ഞാൻ നൽകിയ ഇന്റർവ്യൂ വലിയ രൂപത്തിൽ യുഡിഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു
എന്ന് ,ഫിറോസ് കുന്നംപറമ്പിൽ