ഫിഫ ഖത്തർ ലോകകപ്പ് യാത്ര എളുപ്പമാവും: ലുസൈൽ ബസ് സ്റ്റേഷൻ തയ്യാറായി.

ദോഹ: ലോകകപ്പ് ആരാധകരുടെ യാത്രയ്ക്കായി ലുസൈല്‍ ബസ് സ്റ്റേഷന്‍ തയ്യാറായി. ലുസൈല്‍ മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് അല്‍ഖോര്‍ കോസ്റ്റല്‍ റോഡിന് സമീപത്താണ് ബസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള എട്ട് സ്റ്റേഷനുകളില്‍ ഒന്നാണിത്.
ദോഹ മെട്രോ, മെട്രോ ലിങ്ക് ബസുകള്‍, ലുസൈല്‍ ട്രാം, ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സര്‍വീസ്, പാര്‍ക്ക് ആന്‍ഡ് റൈഡ് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണു ലുസൈല്‍ ബസ് സ്റ്റേഷന്‍. 39,708 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള സ്റ്റേഷനില്‍ 9 ലൈനുകളിലായി 9 പാര്‍ക്കിങ് ഏരിയകളാണുള്ളത്.
പ്രതിദിനം 10,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഷനില്‍ മണിക്കൂറില്‍ 40 ബസുകള്‍ക്കുള്ള പ്രവര്‍ത്തന സൗകര്യമുണ്ട്. ടിക്കറ്റിങ് കൗണ്ടര്‍, യാത്രക്കാര്‍ക്ക് ബസ് കാത്തിരിക്കാനുള്ള ഏരിയ, ഭരണനിര്‍വഹണ ഓഫിസ്, പള്ളി, വാണിജ്യ ശാലകള്‍ എന്നിവ അടങ്ങുന്നതാണ് സ്റ്റേഷന്‍. ഇലക്ട്രിക് ബസുകള്‍ക്കുള്ള ചാര്‍ജിങ് സൗകര്യങ്ങളും ഇവിടെയുണ്ട്. ഫിഫ ലോകകപ്പില്‍ കാണികള്‍ക്കുള്ള യാത്ര എളുപ്പമാക്കാന്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം വലിയ പിന്തുണ നല്‍കും.

spot_img

Related Articles

Latest news