ഭാരതത്തിന് അഭിമാനം: കാനിലെ നേട്ടം: പായല്‍ കപാഡിയയ്‌ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ന്യൂദല്‍ഹി: ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ കാന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഗ്രാന്റ് പ്രിക്‌സ് പുരസ്‌കാരം നേടിയ സംവിധായിക പായല്‍ കപാഡിയയ്‌ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം.

പുരസ്‌കാരനേട്ടത്തില്‍ ഭാരതം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

77-ാമത് കാന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ ചരിത്ര നേട്ടത്തില്‍ ഭാരതം അഭിമാനിക്കുന്നു. എഫ്ടിഐഐയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ കപാഡിയയുടെ ശ്രദ്ധേയമായ കഴിവ് ആഗോള വേദിയില്‍ തിളങ്ങുകയാണ്. ഇത് ഭാരതത്തിന്റെ സമ്ബന്നമായ സര്‍ഗാത്മകതയുടെ നേര്‍ക്കാഴ്ചയാണ്. ഈ അഭിമാനകരമായ അംഗീകാരം അവരുടെ അസാധാരണമായ കഴിവുകളെ പ്രദര്‍ശിപ്പിക്കുക മാത്രമല്ല, ഭാരതത്തിലെ പുതു തലമുറയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രചോദവുമേകുന്നു, പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

spot_img

Related Articles

Latest news