ഉടുമ്പൻചോല മണ്ഡലത്തില്‍ നിരവധിപേര്‍ക്ക് ഇരട്ടവോട്ടെന്ന് കണ്ടെത്തല്‍; റവന്യൂ വകുപ്പ് നോട്ടീസ് അയച്ചത് 174 വോട്ടര്‍മാര്‍ക്ക്

ഇടുക്കി: ഉടുമ്പൻചോല മണ്ഡലത്തില്‍ നിരവധി പേർക്ക് ഇരട്ടവോട്ടുള്ളതായി കണ്ടെത്തി റവന്യൂ വകുപ്പ്. ഇടുക്കിയിലെ അതിർത്തി മേഖലകളില്‍ വ്യാപകമായി ഇരട്ട വോട്ടുണ്ടെന്ന് ബിജെപി പ്രാദേശിക നേതൃത്വമാണ് പരാതി നല്‍കിയത്.ഇതിന്പിന്നാലെനടത്തിയ പരിശോധനയിലാണ് ഉടുമ്പൻചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ട് ഉണ്ടെന്ന് വ്യക്തമായത്.

പരിശോധനയില്‍ ഉടുമ്പൻചോല പഞ്ചായത്തിലെ ആറ്, 12 എന്നീ വാർഡുകളിലെ 174 പേർക്ക് ഇരട്ട വോട്ടുകളുണ്ടെന്നാണ് കണ്ടെത്തിയത്. ഇവർക്ക് റവന്യൂ വകുപ്പ് നോട്ടീസ് അയച്ചു. ഉടുമ്പൻചോലയിലെയും തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വോട്ടോഴ്സ് ലിസ്റ്റുകളിലാണ് പേരുള്ളത്. രണ്ടു വോട്ടേഴ്സ് ലിസ്റ്റിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്ഥിരീകരിക്കാൻ അടുത്ത മാസം ഒന്നിന് ഹിയറിങ്ങിന് ഹാജരാകാനാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഒരെണ്ണം റദ്ദാക്കും. ഇടുക്കിയിലെ മറ്റു തോട്ടം മേഖലകളിലും ഇരട്ട വോട്ടുകളുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

spot_img

Related Articles

Latest news