തിരുവനന്തപുരം: നെടുമങ്ങാട് പാലോട്ട് പടക്കനിര്‍മ്മാണശാലയ്ക്ക് തീപീടിച്ച് ഒരാള്‍ മരിച്ചു. ചൂടലിലെ പടക്കനിര്‍മ്മാണശാലയ്ക്കാണ് തീപിടിച്ചത്. തൊഴിലാളിയായ പാലോട് ചൂടല്‍ സ്വദേശിനി സുശീല ആണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു. ഉടമ സൈലസിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തില്‍ പടക്കനിര്‍മാണശാല പൂര്‍ണമായും കത്തിനശിച്ചു. ഇടിമിന്നലേറ്റാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.